Wednesday, February 18, 2009

Valetines Day - Oru Baaki Pathram (A shocking Story)

അന്ന് ഒരു ഞായറാഴ്ച ആയിരുന്നു.Valentines Day കഴിഞ്ഞു തൊട്ടടുത്ത ദിവസം.Valentines Day എന്താണെന്ന് നമുക്കു ഏവര്‍ക്കും അറിയാമല്ലോ.പ്രണയിതാക്കള്‍ തമ്മില്‍ തമ്മില്‍ മനസ് കൈ മാറുന്ന ദിനം.അങ്ങനെ ഒരു ഞായറാഴ്ച നമ്മുടെ കഥാനായകന്‍ സ്വന്തം


ഗൃഹത്തില്‍നിന്നു പുറത്തിറങ്ങി.തന്‍റെ സുഹൃത്തിനെയും കൂട്ടി എറണാകുളത്തെ ഒരു പ്രാന്ത പ്രദേശത്തേക്ക് ഭ്രാന്തന്‍ യാത്ര തിരിച്ചു.തന്‍റെ സുഹൃത്തിന്റെ വീട്ടിലേക്ക് ആയിരുന്നു യാത്ര.അല്പം ബുദ്ധിമുട്ടി ആണെന്കിലും അവര്‍ സുഹൃത്തിന്റെ ഗൃഹത്തില്‍ എത്തിച്ചേര്‍ന്നു..

ഗൃഹത്തിലേക്ക് നമ്മുടെ നായകന്‍ തന്‍റെ വലതു കാല്‍ വെച്ചു പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ വീടിന്റെവടക്കു വശത്ത് നിന്നും ഒരു മൂളല്‍.ഒരു നിമിഷം നമ്മുടെ കഥാ നായകന്‍ സ്തബ്ധനായി നിന്നു പോയി.അദ്ദേഹത്തിന്റെ മുഖത്ത് നവരസങ്ങള്‍ മിന്നി മറഞ്ഞു.അദ്ദേഹത്തിന്റെ ഭാവ മാറ്റം കണ്ടു സുഹൃത്തുക്കള്‍ അമ്പരന്നു.വീടിന്റെ വലതു വശം ലക്ഷ്യമാക്കി ഒരു കാളയെപ്പോലെ കുതിക്കാന്‍ ശ്രമിച്ച നായകനെ സുഹൃത്തുക്കള്‍ നിര്‍ബന്ധ പൂര്‍വ്വം അകത്തേക്ക് വലിച്ചു.സുഹൃത്തുക്കളുടെ പ്രേരണയാല്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ കൂച്ച് വിലങ്ങിട്ട പോലെ ഒരു ഗാനം തടഞ്ഞു നിര്ത്തി.

"മധുരൈ ക്ക് പോകാതെടാ............"

ഗാനം കേട്ടപ്പോള്‍ അദ്ദേഹം തന്റെ സുഹൃത്തുക്കളുടെ ബന്ധനവും ഭേദിച്ച് ഒരു ചെറ്റ പുലിയെ പോലെ sorry ചീറ്റ പുലിയെ പോലെ വടക്കു ഭാഗത്തേക്ക് കുതിച്ചു.അപ്പോളാണ് അദ്ദേഹം സ്വന്തം പാദങ്ങളെ ചങ്ങലയാല്‍ ബന്ധിക്കാന്‍ മറന്നു എന്ന ദുരന്ത സത്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെട്ടത്.

ഒരു ഒറ്റയാനെ പോലെ കുതിചോടിയ മദയാന വീടിന്റെ വടക്കു ഭാഗത്ത് എത്തിയപ്പോള്‍ ഒരാളെ കണ്ടപ്പോള്‍ sudden break ഇട്ടതു പോലെ നിന്നു.അതാ അവിടെ ഒരു സുന്ദരി.മഞ്ഞു തുള്ളിയുടെ നിറം ആണ് അവള്ക്ക്.അവളെ കണ്ടിട്ട് ആണെന്ന് തോന്നുന്നു പണ്ടു കവി പാടിയത്

"തത്തമ്മ ചുണ്ട് ചുവന്നത് തളിര്‍ വെറ്റില തിന്നിട്ടോ????"

തളിര്‍ വെട്ടിലയെ തോല്‍പ്പിക്കുന്ന നിറമാണ് അവളുടെ ചുണ്ടുകള്‍ക്ക്.ബ്രഹ്മാവിന്റെ കര വിരുത് മുഴുവന്‍ ആവാഹിച്ചു എടുത്ത പോലെ കടഞ്ഞെടുത്ത മേനി.

നേരത്തെ കേട്ട അതേയ് മധുര സ്വരം വീണ്ടും.ചിത്തഭ്രമം ബാധിച്ചവന്‍ എങ്കിലും കഥാ നായകന്റെ ഉള്ളില്‍ ഒരു മിന്നലാട്ടം.എവിടെ വെച്ചാണ് താന്‍ മധുര സ്വരം കേട്ടിട്ടുള്ളത്?

CONFUSION........TOTAL CONFUSION.................

തന്റെ ഇഷ്ട പ്രാണേശ്വരന്റെ അന്കലാപ്പ് മനസിലാക്കിയ നായിക പണ്ടു ശകുന്തള ദുഷ്യന്തനു മുദര്‍ മോതിരം കാട്ടി കൊടുത്ത പോലെ സ്വന്തം കാല്‍ പാദം ഉയര്‍ത്തി ഒരു signal കാണിച്ചു .

അപ്പോള്‍ അദ്ദേഹത്തിന്റെ മനസിലൂടെ ഇടി മിന്നല്‍ കണക്കെ ഓര്‍മ്മകള്‍ ചീറി പാഞ്ഞു.ഓര്‍മ്മകള്‍ ഒരു പാടു വര്ഷം പിന്നിലേക്കു ഓടുന്നു.ഓഫീസും കോളേജും സ്കൂളും കടന്നു അവ പൂര്‍വ ജന്മത്തില്‍ എത്തി നില്ക്കുന്നു.അതെ.ഇതു അവള്‍ തന്നെ.പൂര്‍വ ജന്മത്തില്‍ തന്റെ കരള്‍ കവര്‍ന്ന ഒരേ ഒരു സുന്ദരി.ഭാവന.പൂര്‍വ ജന്മത്തില്‍ താന്‍ പിണങ്ങി ഇരിക്കുമ്പോഴും തന്റെ മനസ് വിഷമിക്കുമ്പോഴും അവള്‍ തന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കാണിക്കുന്ന അതേയ് signal.അവളുടെ കാല്‍ പാഠങ്ങള്‍ പൊക്കി ഉള്ള അതേയ് നില്‍പ്പ്.

ഈശ്വരാ....താന്‍ കാണുന്നത് സ്വപ്നമോ????അവള്‍ ജന്മത്തിലും അത് പോലെ സുന്ദരി ആയി.അവള്‍ ഇപ്പോഴും തന്നെ മറന്നിട്ടില്ല.അവളെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത താന്‍ ആണ് പാപി.നിര കണ്ണുകളോടെ അവന്‍ അവളോട്‌ ചോദിച്ചു

"ചക്കരേ നീ എന്നോട് പൊറുക്കില്ലേ?"

അവള്‍ ഒന്നു മന്ദഹസിച്ചു. ചിരിയുടെ അര്‍ഥം അവളുടെ മനസ്സില്‍ ഇപ്പോഴും മറ്റൊരു പുരുഷനും സ്ഥാനമില്ല എന്നായിരുന്നു.സ്നേഹത്തോടെ അവന്‍ അവളെ തഴുകി,തലോടി.ചുംബിച്ചു,പിന്നെ സ്നേഹത്തോടെ ഊട്ടി.ജന്മാന്തരങ്ങള്‍ അവര്‍ക്കിടയില്‍ മാഞ്ഞു പോയത് പോലെ.

ചീറ്റ പുലിയെ പോലെ പാഞ്ഞ നമ്മുടെ കഥാ നായകന് ഒപ്പം എത്താന്‍ സുഹൃത്തുക്കള്‍ക്ക് നന്നേ പാടു പെടേണ്ടി വന്നു.പരിക്ഷീനിതരായി തളര്‍ന്നെത്തിയ അവര്‍ കണ്ട കാഴ്ച.നമ്മുടെ കഥാ നായകനും നായികയും ഉല്ലാസ പറവകളെ പോലെ പാട്ടു പാടി നൃത്തം ചെയ്യുന്നു....പശ്ചാത്തലത്തില്‍ കഥാനായകന്റെ കഠോര ശബ്ദം....

"where is the party? എങ്കവീട്ടിലെ പാര്ട്ടി

where is the party? ഉങ്കവീട്ടിലെ പാര്ട്ടി

where is the party? തമിഴ്നാട്ടിലെ പാര്ട്ടി

Please see the photos….

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.























No comments: